എന്റെ വീട്ടിലുണ്ട്
വാര്‍ധക്യം ബാധിച്ച
രണ്ടു നാഴികള്‍
വിചിത്ര ശീലങ്ങളുള്ള
കൊത്തുപണികളോട്
കൂടിയവ
നരച്ചു പോയെങ്കിലും
സ്നേഹപൂര്‍വ്വമായ
ശാസനയാല്‍
ജീവിതത്തെ ഇപ്പോഴും
അളക്കാനും ചെരിക്കാനും
കഴിവുള്ളവ
ക്രുത്യമായ ചില ആചാരങ്ങളും
നിര്‍ബന്ധബുദ്ധികളും
തിമിരത്തിനുള്ള
മരുന്നുപോലെ കാത്തു
സൂക്ഷിക്കുന്നവ
അളന്നളന്നൊന്നും
കൂട്ടിവെക്കാതെ
ക്ഷീണിച്ച വയറുകളിലേക്ക്
വേണ്ടപോലെ
വിളമ്പിയിരുന്നവ
പാടവും പത്തായവും
ഒഴിഞ്ഞ നാളുകളിലും
കുത്തരിയുടെ
മണത്തെ കുറിച്ചും
ചാമയുടെ സ്വാദിനെ
കുറിച്ചും
കാലും നീട്ടിയിരുന്ന്
മുറുക്കാന്‍ ചവച്ചവ
മലായിലേക്കും ബിലായിലേക്കും
നടയിറങ്ങി പോയ നേരത്ത്
ഒഴിഞ്ഞ ഭസ്മക്കുട്ടക്കും
തേഞ്ഞ ചാണക്കല്ലിനുമൊപ്പം
ആരൊക്കെയോ
ഉപേക്ഷിച്ചിട്ടു പോയവ……………
ശരിയാണ്..
മറുപടിഇല്ലാതാക്കൂനല്ല്ല ഇന്നലെകളുടെ അവശേഷിക്കുന്ന ബാക്കി പത്രം...
ഈ നാഴികള്‍
മറുപടിഇല്ലാതാക്കൂഞാനും കാണുന്നു
നന്നായി ഈ എഴുത്ത്
സിന്ധുചേച്ചി...ഒരയല്‍വാസിയാണ്......മനോജ്....
മറുപടിഇല്ലാതാക്കൂനരച്ച നാഴികള്‍ പലതിന്‍റെയും പ്രതീകങ്ങളാണ്....നാഗരികത കാര്‍ന്നു തിന്ന ഗ്രാമശ്രീയുടെ....വഴികണ്ണും നട്ടിരിക്കുന്ന നരച്ച കണ്ണുകളുടെ....അടര്‍ന്ന ചാണകകളത്തില്‍ ചത്തുമലച്ചുകിടക്കുന്ന ശ്രീഭഗവതി(മുക്കുറ്റി)യുടെ.....
ഭാവുകങ്ങള്‍
ethra shakathaamaanu vaakukkal
മറുപടിഇല്ലാതാക്കൂ