ഈ കലം
ഉമിയിട്ടുരച്ചും കഞ്ഞിവെള്ളമൊഴിച്ചു
തിളപ്പിച്ചും അമ്മ മെരുക്കിയെടുത്തത്
ആരൊക്കെയോ തട്ടിയുടച്ചിട്ടും
വീണ്ടും കൂടിചേര്‍ന്നത്
ഇതിനുള്ളില്‍ വീട്
പുകയാളിചുവക്കുന്നുണ്ട്
വക്കത്ത് വിശപ്പിന്റെ
തേങ്ങലുകള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്
ഈ കലം ഉണ്ടാക്കിയ
കുന്വാരത്തിയിന്ന് ജീവിച്ചിരിപ്പില്ല
എന്നാല്‍ ഇതുണ്ടാക്കിയ മണ്ണ്
ഇപ്പോഴും ബാക്കി
ഇതിന്റെ കരിയിലാണ്
അമ്മ പതിവായി
കണ്ണെഴുതിയിരുന്നത്
ഇത് എന്റേതാകണമെന്ന്
ഞാനൊരിക്കലും ആശിച്ചതല്ല
ഭ്രാന്തമായ ഇതിന്റെ
നിറഭേദങ്ങളെ
ഭയന്നാണ് ഞാന്‍
പുസ്തകങ്ങളിലേക്ക്
ഓടിയൊളിച്ചത്
എന്നിട്ടും ജീവിതത്തിന്റെ
ഒരു അത്യാവശ്യം പോലെ
ഇന്നത് എനിക്ക് തന്നെ വന്നുചേര്‍ന്നിരിക്കുന്നു!
കവിത നന്നായിട്ടുണ്ട്....
മറുപടിഇല്ലാതാക്കൂകാലാകാലങ്ങളായി ആ കലം ഇന്നും ഉടക്കാതെ സൂക്ഷിക്കുന്നുണ്ടല്ലൊ..
അമ്മയെപ്പോലെ.....!!
ആശംസകൾ.
അതേ... നമ്മള്‍ ഭയപെട്ടോടിയിട്ടും ഏറ്റുവാങ്ങേണ്ടി വന്ന ഈ കലങ്ങള്‍ ഒരിക്കല്‍ അടുത്ത തലമുറയ്ക്കും കൈമാറേണ്ടി വരുമെന്നോര്‍ക്കുമ്പോള്‍....?! നന്നായിട്ടുണ്ട്..!!
മറുപടിഇല്ലാതാക്കൂവക്കത്ത് വിശപ്പിന്റെ
മറുപടിഇല്ലാതാക്കൂതേങ്ങലുകള് പറ്റിപ്പിടിച്ചിരിപ്പുണ്ട്
......നോവുന്ന വാക്കുകള്‍
നല്ല വരികള്‍..
മറുപടിഇല്ലാതാക്കൂജീവിതമങ്ങനെയാണ് നമ്മള്‍ ആഗ്രഹിക്കാത്ത ഒരുപാടു കലങ്ങള്‍
മറുപടിഇല്ലാതാക്കൂനമുക്കായി കരുതി വച്ചിരിക്കുന്നു...
നന്നായി...