2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

പ്രണയ തീരത്ത്




അവന്റെ മനസ്സ്
എന്റെയൊപ്പം സഞ്ചരിക്കുന്നുണ്ട്
മരങ്ങള്‍ കാറ്റില്‍ ഇലപൊഴിക്കുന്നതു പോലെ
അത് എന്നിലേക്കിടക്കിടെ
അടര്‍ന്നു വീഴുന്നുണ്ട്

ഒരു കടല്‍ മുഴുവനുമുള്‍ക്കൊള്ളുന്ന
ശംഖില്‍ നിന്നെന്ന പോലെ
അതിന്റെ മുഴക്കങ്ങള്‍ ഞാന്‍
കേള്‍ക്കുന്നുണ്ട്

തെരുവോരത്തും
പുസ്തകക്കടയിലെ തിരക്കിലും
ഒരിക്കലുമെന്നെ വിസ്ത്രതിയിലേക്ക്
നയിക്കാത്ത ഈ വഴികളിലും
ആകാശം പോലെ
അത് എന്നെ പിന്തുടരുന്നു
സൂര്യനായിയെന്നിലെരിയുന്നു

ഇരു സമുദ്രങ്ങളിലകപ്പെട്ട നദികള്‍ പോലെ
ഞങ്ങള്‍ അലയുന്വോഴും
എല്ലാ ജലാശയങ്ങളുമൊന്നു തന്നെയെന്ന്
ഒഴുക്ക് ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

ഒരു പ്രണയം നമുക്ക്
തരുന്നത്
വിരഹമോ കാത്തിരിപ്പുകളൊ അല്ല
തിളങ്ങുന്ന രണ്ട് കണ്ണുകളാണ്..........

4 അഭിപ്രായങ്ങൾ:

  1. അവന്റെ മനസ്സ്
    എന്റെയൊപ്പം സഞ്ചരിക്കുന്നുണ്ട്
    മരങ്ങള്‍ കാറ്റില്‍ ഇലപൊഴിക്കുന്നതു പോലെ
    അത് എന്നിലേക്കിടക്കിടെ
    അടര്‍ന്നു വീഴുന്നുണ്ട്

    മനോഹരം ഈ വരികൾ.. നല്ല കവിത.. ആശംസകൾ.. ഇനിയും വരും

    മറുപടിഇല്ലാതാക്കൂ
  2. വിരഹമോ കാത്തിരിപ്പുകളൊ അല്ല
    തിളങ്ങുന്ന രണ്ട് കണ്ണുകളാണ്..........

    good!!

    മറുപടിഇല്ലാതാക്കൂ
  3. ഒരു പ്രണയം നമുക്ക്
    തരുന്നത്
    വിരഹമോ കാത്തിരിപ്പുകളൊ അല്ല
    തിളങ്ങുന്ന രണ്ട് കണ്ണുകളാണ്..........

    true.................good one! :)

    മറുപടിഇല്ലാതാക്കൂ

people visited me