ഇന്നാണ് ഞാനാ കറുത്ത പാറ മുഴുവന്‍
തിന്നു തീര്‍ത്തത്
വീടിനു മുന്‍പില്‍ തലയുയര്‍ത്തിയ
ഭീമാകാരതയായി
അത് നില്‍ക്കാന്‍ തുടങ്ങിയിട്ട്
കാലം കുറെയായിരുന്നു
അവിടെയാണ് എന്റെ
മഴയും വെയിലും
മറഞ്ഞു പോയത്
വസന്തവും ഹേമന്തവും
ചിറകറ്റു വീണത്
പുഴയൊഴുക്കുകള്‍
നിശ്ചലമായത്
പച്ചക്കാടുകളും പുല്‍മേടുകളും
വരഞ്ഞു തീരുന്നതിനു മുന്‍പ്
കാഴ്ച തട്ടിയുടഞ്ഞതും
ചെമ്മണ്‍പാതയിലേക്കുള്ള നോട്ടം
ശൂന്യതയില്‍ മുറിഞ്ഞതും
ആകാശം അലിഞ്ഞില്ലാതെയായതും
കാഴ്ചയുടെ അതിരുകള്‍ മുറിഞ്ഞ്
ഇപ്പോള്‍ വെളിച്ചം
വീണിരിക്കുന്നു
എന്നാല്‍ മുന്നില്‍ പച്ചക്കാടില്ല
പകരം ക്ഷൌരം ചെയ്ത മരങ്ങള്‍
പുഴയുടെ കുഴിഞ്ഞ കണ്ണ്
പാതകള്‍ വീണു കിടക്കുംനിസ്സഹായതയുടെ കറുത്ത നിഴലുകള്‍
ആകാശം തുള വീണ ശീലക്കുട
വസന്തം പൂക്കാത്ത മരം
മഴയും വേനലും
മാറി മാറി വരുന്ന
ഇല്ലായ്മയുടെ വരണ്ട പൊട്ടക്കുളങ്ങള്‍
ഇറക്കി വെക്കാന്‍ കഴിയാത്ത
വന്മലയായി ഇപ്പോള്‍
തലയില്‍ ജീവിതം
>> ഇല്ലായ്മയുടെ വരണ്ട പൊട്ടക്കുളങ്ങള്‍
മറുപടിഇല്ലാതാക്കൂഇറക്കി വെക്കാന്‍ കഴിയാത്ത
വന്മലയായി ഇപ്പോള്‍
തലയില്‍ ജീവിതം <<
'വല്ലായ്മകള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇനി തലയില്‍ ബൂലോകം' എന്നൂടെ പറയൂ.
ആശംസകള്‍ !
ഇന്നാണ് ഞാനാ കറുത്ത പാറ മുഴുവന്‍
മറുപടിഇല്ലാതാക്കൂതിന്നു തീര്‍ത്തത്......ഭയങ്കരാ...
ആശംസകള്‍..കേട്ടോ