നമുക്ക് വീണ്ടും കൂട്ടുകാരാവാമെന്ന് നീ
ഞാനപ്പോള്‍ പണ്ട് മണ്ണപ്പം ചുട്ടൂ കളിച്ചിരുന്ന
പ്ലാവിലയുടെ തണുപ്പുള്ള
എന്റെ കുട്ടിക്കാലമോര്‍ത്തു
നിഷ്ക്കളങ്കരായ കൂട്ടുകാരെ ഓര്‍ത്തു
അവരില്‍ ആരെങ്കിലുമൊരാളാവാന്‍
കഴിയുമോ നിനക്ക്?
നിലാവു പോലുള്ള എന്റെ നിശാവസ്ത്രം
ഞെരിച്ച
പിത്രുത്വം അവകാശപ്പെടാനില്ലാതെ പോയ
രാത്രികളുടെ ഓര്‍മ്മ
മധുര വാക്കുകള്‍ കൊണ്ടെന്നെ വഞ്ചിച്ച
പകലുകളുടെ ഭാരം
ഏതു പുഴയില്‍ ഒഴുക്കി കളഞ്ഞിട്ടു വേണം
നിന്റെ കൂട്ടുകാരിയാവാന്‍
പണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ അച്ഛനും
അമ്മയും കളിക്കുമായിരുന്നു
പിന്നെ കുറേകഴിയുന്വോള്‍ വേഷം മാറി വീണ്ടും
സ്വപ്നത്തിന്റെ പൂന്വാറ്റ ചിറകൊതുക്കി
നിഷ്ക്കളങ്ക ബാല്യത്തിലേക്കും
അനായാസമായി പിച്ച വെച്ച് പോകുന്ന പോലെ
നിസ്സാരമായി..................
സ്വപ്നത്തില്‍ നിന്ന് ജീവിതത്തിലേക്കും
ജീവിതത്തില്‍ നിന്ന് സ്വപ്നത്തിലേക്കും
ആരുമറിയാതെയിങ്ങന
അഴുക്കു പുരണ്ട കാലുകള്‍ കൊണ്ട്
ചുവടൂ വെക്കാനാവില്ലെനിക്ക്
കാരണം എന്നിലിപ്പോഴുമൊളിച്ചിരിപ്പുണ്ടൊരു
കുട്ടി
അമ്മൂമ്മകഥകളില്‍ ജീവിക്കുന്ന
നുണ പറഞ്ഞാല്‍ കല്ലാകുമെന്ന്
ഭയക്കുന്ന ഒരു കുട്ടി!
അമ്മൂമ്മ കഥകള്‍ ഒരു ജീവിത വീക്ഷണത്തിന്റെ കെടാത്ത അടയാളങ്ങള്‍ കൂടിയായിരുന്നു.
മറുപടിഇല്ലാതാക്കൂ'എന്നിലിപ്പോഴുമൊളിച്ചിരിപ്പുണ്ടൊരു
മറുപടിഇല്ലാതാക്കൂകുട്ടി
അമ്മൂമ്മകഥകളില്‍ ജീവിക്കുന്ന
നുണ പറഞ്ഞാല്‍ കല്ലാകുമെന്ന്
ഭയക്കുന്ന ഒരു കുട്ടി!'
എല്ലാവരിലുമുണ്ടാകില്ലേ ഇങ്ങനെ ഇരു കുട്ടിത്തം?
കൊള്ളാം
vaayichu....jeevithathile jeevitham kandedukkaanavatte..
മറുപടിഇല്ലാതാക്കൂword veri?
background is too colorul....
thanks friends
മറുപടിഇല്ലാതാക്കൂI used to read all ur posts
മറുപടിഇല്ലാതാക്കൂ