
മുറിയില്‍
തയ്യല്‍ മെഷീന്റെ തളര്‍ന്ന
ചുവടുകള്‍
ചുറ്റിനും കത്രിച്ചിട്ട കൈയ്യ്
കാല്, കഴുത്ത്.കീശക്കണ്ണുകള്‍
തിരിഞ്ഞു തീരുന്ന നൂല്‍മഴ
സൂചിമുന കോര്‍ക്കുന്ന
മാറിടത്തില്‍
കത്തിരിപ്പൂട്ടുകള്‍
കണ്ണിത്തുന്നലുകള്‍
പൂവുകള്‍, കണ്ണാടികള്‍
ലേസുകള്‍ പിടിപ്പിച്ച യൌവനം
കട്ടിത്തുണിയാല്‍ മുറിവുകള്‍
മറച്ച്
ഒരുങ്ങുന്നു
നഗരത്തിലെ ഇലക്ട്രിക്
കത്തിയെരിയലിലേക്ക്...............
published in Deshabimani on 2003.August..3